ഐ.എന്‍.എക്സ് മീഡിയ കേസ് : പി ചിദംബരത്തിന് ജാമ്യം

സ്വലേ

Dec 04, 2019 Wed 06:23 PM

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കലും അഴിമതിയും ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

  • HASH TAGS
  • #P chithambaram