എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ ഉപയോഗശൂന്യം

സ്വന്തം ലേഖകന്‍

Dec 04, 2019 Wed 08:25 PM

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും.ഇനിയും എടിഎം കാര്‍ഡുകള്‍ ചിപ് കാര്‍ഡാക്കി മാറ്റാത്തവർ  ഉടന്‍ തന്നെ അത് ചിപ് കാര്‍ഡാക്കി മാറ്റണം. ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടിയതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയത്. ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണിത് .


  പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിന്മുൻപ്  നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഈ അഡ്രസിലേക്കാവും കാര്‍ഡ് അയക്കുക. ഉപഭോക്താവിന്റെ കൈവശം തന്നെയാണ് കാര്‍ഡ് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ബാങ്കിന്റെ ഈ നിര്‍ദ്ദേശവും.

  • HASH TAGS
  • #atm
  • #sbi