നടിയെ ആക്രമിച്ച കേസ് ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 01:41 AM

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ  പ്രതി പിടിയില്‍. ഒൻമ്പതാം  പ്രതി സനില്‍ കുമാറാണ്  പോലീസ് പിടിയിലായത്.


പാലായില്‍ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു സനില്‍ കുമാര്‍. എഎസ്‌ആര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് സനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.


ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനില്‍ കുമാറിനെ വൈകിട്ട് വിചാരണ കോടതിയില്‍ ഹാജരാക്കും.
  • HASH TAGS
  • #actress