യമനിലെ അധ്യാപകര്‍ക്ക് 70 മില്ല്യണ്‍ ഡോളര്‍ സഹായവുമായി സൗദിയും യുഎഇയും

സ്വന്തം ലേഖകന്‍

May 17, 2019 Fri 09:55 PM


റിയാദ് : യമനിലെ അധ്യാപകര്‍ക്ക് ശബളം നല്‍കാന്‍ 70 മില്ല്യണ്‍ ഡോളര്‍ സഹായിച്ച് സൗദി അറേബ്യയും യുഎഇയും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യമനിലെ അധ്യാപകരുടെ ശബളത്തിനും ഉന്നമനത്തിനുമാണ് ഈ സഹായം ലഭിച്ചത്.

യുഎഇയുടെയും സൗദിയുടെയും ഇടപെടലിലൂടെ 3.7 മില്ല്യണ്‍ കുട്ടികള്‍ക്കാണ് തുടര്‍ന്ന് പഠിക്കാനും മെച്ചപ്പെട്ട് പഠിക്കാനുമുള്ള സാഹചര്യം ലഭിച്ചത്. യമനിലെ കോളറയെ പ്രതിരോധിക്കാനും ഇരു രാജ്യങ്ങളും സഹകരിച്ച് വലിയ തുക സംഭാവന ചെയ്യും.


  • HASH TAGS