ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ല ; എക്‌സൈസ് കമ്മീഷണര്‍

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 04:02 AM

തി​രു​വ​ന​ന്ത​പു​രം: വീടുകളിൽ ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്.ക്രി​സ്മ​സ്-​ന​വ​വ​ത്സ​ര ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല്‍​ക്ക​ഹോ​ള്‍ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വൈ​ന്‍ ഉ​പ​യോ​ഗം കു​റ്റ​ക​ര​മ​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ന്‍ പറഞ്ഞു.


ആ​ല്‍​ക്ക​ഹോ​ള്‍ ക​ല​ര്‍​ന്ന മ​ദ്യം നി​ര്‍​മി​ച്ച്‌ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വൈ​ന്‍ ഉ​പ​യോ​ഗം കൂ​ടി നി​ര്‍​ദേ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്ന ത​ര​ത്തി​ല്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളാ​ണു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നും ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി

  • HASH TAGS
  • #വൈന്‍
  • #എക്‌സൈസ് കമ്മീഷണര്‍