20വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി

സ്വലേ

Dec 05, 2019 Thu 06:22 PM

യുപിയിലെ ഉന്നാവില്‍ കൂട്ടബലാ‍ല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. 20 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷമാണ്  തീകൊളുത്തിയത്. പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവ്ഥയിലാണ്. 


ഇന്ന് രാവിലെയായിരുന്നു സംഭവം. റായ്ബറേലിക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ  മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

  • HASH TAGS