ശബരിമല യുവതി പ്രവേശനം ; ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 07:54 PM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നും എല്ലാവര്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഹര്‍ജി അടുത്താഴ്ച പരിഗണിക്കും. 


ഇതിനിടെ ജനുവരി രണ്ടാം തീയ്യതി ശബരിമലയില്‍ കയറുമെന്നും ബിന്ദു അമ്മിണി നേരത്തെ പറഞ്ഞിരുന്നു. എന്തു വില കൊടുത്തും ശബരിമലയില്‍ പ്രവേശിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു.
  • HASH TAGS