എസ്.ഐ അനിൽ കുമാർ ജീവനൊടുക്കിയത് മാനസിക പീഡനത്തെ തുടര്‍ന്നെന്ന് ഭാര്യ

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 08:37 PM

ഇടുക്കി വാഴവരയിൽ ആത്മഹത്യ ചെയ്ത എസ്‌ഐ അനിൽകുമാർ സഹപ്രവർത്തകരിൽ നിന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഭാര്യയുടെ വെളിപ്പെടുത്തൽ . അനിലിനെതിരെ ചിലർ വ്യാജവാർത്തകൾ കൊടുത്തിരുന്നതായി  ഭാര്യ പ്രിയ പറഞ്ഞു.


തൃശൂർ പോലീസ് അക്കാദമിയിലെ കാന്റീൻ ചുമതല വര്‍ഷങ്ങളായി അനിൽകുമാറിനാണ്. അമിത ജോലിഭാരവും മാനസിക പീഡനവുമാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറുപ്പിൽ അനിൽ‌ കുമാർ വ്യക്തമാക്കിയത്.എസ്ഐ അനിൽകുമാറിന്റെ ഭാര്യയും തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥയാണ്. സംഭവത്തിൽ ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.


 

  • HASH TAGS
  • #police
  • #asi
  • #എസ്.ഐ അനിൽ