പി പി സുനീറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പി വി അന്‍വര്‍

സ്വന്തം ലേഖകന്‍

May 01, 2019 Wed 06:03 AM

സിപിഐ നേതാവും വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയുമായ വി പി   സുനീറിനെതിരെ സാമ്പത്തിക  ആരോപണവുമായി പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ . ക്വാറി മുതലാളിമാരില്‍ നിന്നും അനധികൃതമായി സുനീര്‍ പണം കൈപറ്റിയിട്ടുണ്ടെന്നാണ്  അന്‍വര്‍ ആരോപിച്ചത്.  സുനീര്‍ ഉടന്‍ മുസ്‌ലിം ലീഗിന്റെ ഭാഗമാവുമെന്നും അന്‍വര്‍ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. സുനീര്‍ നടത്തിയ  സാമ്പത്തിക ക്രമക്കേടുകള്‍ സിപിഐ അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ തമ്മിലുള്ള  ആരോപണം പാര്‍ട്ടിയെ  പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത് .


  • HASH TAGS
  • #kerala