ബിജെപിയെ തോല്‍പിക്കാന്‍ ക്രോസ് വോട്ട് നടന്നു; കുമ്മനം

സ്വന്തം ലേഖകന്‍

May 17, 2019 Fri 10:00 PM

പമ്പ: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എ.ല്‍.ഡി.എഫ് ശശി തരൂരിന് വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായ് കുമ്മനം രാജശേഖരന്‍. ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായ തിരുവനന്തപുരം. ഇവിടെ ക്രോസ്സ് വോട്ടിങ്ങ് നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.


ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള പ്രധാന കാരണമെന്നും, അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ നവോത്ഥാനം എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ പഠിപ്പിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • HASH TAGS
  • #kummanam