ഫാത്തിമയുടെ മരണം : നിർണായക വെളിപ്പെടുത്തലുമായി പിതാവ്

സ്വലേ

Dec 05, 2019 Thu 11:15 PM

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. 


മകളുടെ മരണത്തിൽ മലയാളികൾ അടക്കം ഏഴ് വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും പങ്കുണ്ട്.ഇത് വ്യക്തമാക്കുന്ന ഡയറി കുറിപ്പ് ലഭിച്ചിട്ടുണ്ട്. മകൾ മരണപെട്ട മുറിയിൽ പൊലീസ് വേണ്ട രീതിയിൽ പരിശോധന നടത്തിയില്ലെന്നും പോലീസ് മുറി സീൽ ചെയ്തില്ലെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. 


മകളുടെ തൂങ്ങി മരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഫാനിൽ കയറിന്റെ അംശമൊന്നും ഉണ്ടായിരുന്നില്ല. തൂങ്ങി മരണത്തിന്റെ ഒരു ലക്ഷണങ്ങളും മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ഫാത്തിമ യുടെ പിതാവ്   വ്യക്തമാക്കി

  • HASH TAGS
  • #Fathima
  • #Latheef
  • #Madras iti