വെറ്റിനറി ഡോക്ടറുടെ മരണം : പ്രതികളെ വെടിവെച്ചു കൊന്നതായി പൊലീസ്

സ്വലേ

Dec 06, 2019 Fri 04:26 PM

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്നതായി പൊലീസ്. 


പൊലീസ് ഏറ്റുമുട്ടലിനിടെയാണ് നാലുപ്രതികൾ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്ന് പൊലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.  പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • HASH TAGS
  • #ഡോക്ടർ