ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ് : പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് മായാവതി

സ്വലേ

Dec 06, 2019 Fri 07:57 PM

ഹൈദരാബാദ്​ :ഹൈദരാബാദില്‍ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ  പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. ഹൈദരാബാദ് പൊലീസിന്റെ  നടപടിയില്‍ നിന്നും ഡല്‍ഹി, ഉത്തര്‍പ്രദേശ് പൊലീസ് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി പറഞ്ഞു. 


വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ  മുഖ്യപ്രതി ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലീസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നത്. നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയത്.

  • HASH TAGS
  • #mayavathi
  • #hyderabadh