പൊലീസ് ചെയ്യുന്ന കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവർ : ഇറോം ശർമിള

സ്വലേ

Dec 07, 2019 Sat 05:10 AM

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ  കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ  പ്രതികളെ വെടിവെച്ച് കൊന്ന  പൊലീസ് നടപടിയെ  പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള.


 പൊലീസ് ചെയ്യുന്ന കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണെന്ന് ഇറോം പറഞ്ഞു. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം ശർമിള പറഞ്ഞു. എന്നാൽ പോലീസ് നടപടിയെ പിന്തുണച്ച് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത് വന്നിരുന്നു.

  • HASH TAGS
  • #Irom sharmila