നിര്‍ഭയ കേസ് : ആരാച്ചാരാകാന്‍ അധികൃതരുടെ അനുമതി തേടി മലയാളി യുവാവ്

സ്വലേ

Dec 07, 2019 Sat 07:09 AM

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരാകാന്‍ അധികൃതരുടെ അനുമതി തേടി മലയാളി യുവാവ് . പാലാ കുടക്കച്ചിറ സ്വദേശി  നവീല്‍ ടോം ജോസ് കണ്ണാട്ട് ആണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാണിച്ച്  ഡല്‍ഹി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയില്‍ അയച്ചത്. നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നവീൽ തയ്യാറാണെന്ന് പറഞ്ഞു രംഗത്ത് വന്നത്.


പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാല്‍ വയനാട്ടിലെ ആദിവാസി മേഖലയില്‍ ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും  നവീല്‍ വ്യക്തമാക്കി.

  • HASH TAGS
  • #ആരാച്ചാർ
  • #നിർഭയ