കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ്

സ്വന്തം ലേഖകന്‍

May 18, 2019 Sat 05:46 PM

കള്ളവോട്ട് സ്ഥിരീകരിച്ച ഏഴ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. കാസര്‍കോട് മൂന്നും ബൂത്തുകളിലും കണ്ണൂരിലെ നാലു ബൂത്തുകളിലുമാണ് നാളെ  റീപോളിങ് നടക്കുക. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പോലീസ് സാന്നിധ്യമുണ്ട്. കനത്ത സുരക്ഷയിലായിരിക്കും നാളെ റീ പോളിംഗ് നടക്കുക.
  • HASH TAGS