ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടുത്തം

സ്വലേ

Dec 08, 2019 Sun 05:19 PM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടുത്തം.  റാണി ഝാന്‍സി റോഡിലുള്ള അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. സ്‌കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.അപകടത്തില്‍ 35 പേര്‍ മരിച്ചു. അമ്പതോളം പേരെ രക്ഷപ്പെടുത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • HASH TAGS
  • #FIRE
  • #ഡൽഹി