പിണറായിക്ക് പകരം മോഹന്‍ലാൽ ; അബദ്ധം സംഭവിച്ച് ഉത്തരേന്ത്യന്‍ കമ്പനി യൂറോസേഫ്റ്റി

സ്വലേ

Dec 08, 2019 Sun 09:03 PM

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച്‌  പുലിവാല് പിടിച്ചിരിക്കുകയാണ്  ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി കമ്പനി.മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്‍റെ ഛായയില്‍ തയ്യാറാക്കിയ  മോഹന്‍ലാലിന്‍റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അബദ്ധം സംഭവിച്ചിരിക്കുന്നത്.


സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. സോഷ്യൽമീഡിയയിൽ  പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്‍റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്.

  • HASH TAGS