ഉന്നാവ് കേസ് ; ആറ് പോലീസുകാർക്ക് സസ്പെൻഷൻ

സ്വലേ

Dec 09, 2019 Mon 05:16 PM

ദില്ലി: ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.


സ്റ്റേഷൻ ഇൻചാർജായ അരവിന്ദ് സിങ് രഖു വൈശി, അജയ് ത്രിപാഠി,   എസ്ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്‌, സന്ദീപ് കുമാർ എന്നിവരെയാണ്  സസ്പെൻഡ് ചെയ്തത് . യുവതിയെ പ്രതികൾ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവർ. പെൺകുട്ടിയ്ക്ക് പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസ് സംരക്ഷണം നൽകിയിരുന്നില്ലെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

  • HASH TAGS
  • #Unnavo
  • #കേസ്