പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു

സ്വലേ

Dec 09, 2019 Mon 10:59 PM

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്‌പെൻഡ് ചെയ്തു. പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി, ആൺസുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണനും സംഘവും ആക്രമണം നടത്തിയെന്നാണ് പരാതി.കനത്ത പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച പോലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു.


രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയാണ് ഇയാൾക്കെതിരേ നടപടിയെടുത്തത്.

  • HASH TAGS
  • #thiruvanathapuram
  • #Press