ഷെയ്ൻ നിഗവുമായുള്ള എല്ലാ ചർച്ചകളിൽ നിന്നും പിന്മാറി ഫെഫ്കയും, അമ്മയും

സ്വലേ

Dec 10, 2019 Tue 01:34 AM

തിരുവനന്തപുരം: നടൻ ഷെയിനുമായുള്ള  ചർച്ചകളിൽ നിന്നും പിന്മാറി സിനിമ  സംഘടനകളായ അമ്മയും ഫെഫ്കയും. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ്  തീരുമാനം.


നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍  തിരുവനന്തപുരത്ത് പറഞ്ഞത്. അവർ  പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക്  മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.

  • HASH TAGS
  • #iffk