അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വലേ

Dec 10, 2019 Tue 08:30 PM

ആരോഗ്യനില വഷളായതിനെ തുടർന്ന് അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഅ്ദനിയുടെ  മകനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 


പ്രിയ സഹോദരങ്ങളെ,

മഅ്‌ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്. വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതൽ അതിശക്തമായ ഛർദ്ദിയും തലചുറ്റലും ഒപ്പം B.P യും വളരെ കൂടുതൽ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


എല്ലാവരുടെയും പ്രത്യേക പ്രാർത്ഥന ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു...

  • HASH TAGS