കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം : അധ്യാപികയ്ക്ക് സസ്‌പെൻഷൻ

സ്വലേ

Dec 11, 2019 Wed 12:13 AM

ഒറ്റപ്പാലം പത്തംകുളത്ത് ക്ലാസ് മുറിയിൽ കുട്ടിയെ പൂട്ടിയിട്ട സംഭവത്തിൽ  ക്ലാസ് ടീച്ചർക്കെതിരെ നടപടി.പത്തംകുളം എംഎൽപി സ്‌കൂളിലെ അധ്യാപികയോട്  അഞ്ച് ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ എഇഒ നിർദേശിച്ചു.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.യുകെജി വിദ്യാർത്ഥിനി ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ക്ലാസ് മുറി പൂട്ടി അധ്യാപിക പോകുകയായിരുന്നു. വീട്ടിലേക്ക് വരുന്ന ഓട്ടോയിൽ കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തിയപ്പോൾ കുട്ടി പൂട്ടിയ ക്ലാസ് മുറിക്കുള്ളിലിരുന്ന് ഉറങ്ങുന്നതാണ്  കണ്ടത്.എന്നാൽ സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ  പറയുന്നു. കുട്ടി ഉറങ്ങിപ്പോയതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.

  • HASH TAGS