സഞ്ജു സാംസണിന് ഏകദിന പരമ്പരയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍

Dec 11, 2019 Wed 03:46 AM

ഓപ്പണര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും പരുക്ക് കാരണം നഷ്ടമാവാന്‍ സാധ്യതയുള്ളതുകൊണ്ട് സഞ്ജു സാംസണിന് ഏകദിന ടീമിലേക്ക് അവസരം ലഭിച്ചേക്കാം. ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍  മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും ധവാന്റെ പകരം പരിഗണനയിലുണ്ട്.



ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ധവാന്റെ പരുക്കാണ്് സഞ്ജു സാംസണെ ടീമിലെത്തിച്ചത്. പക്ഷേ സഞ്ജുവിനെ കളത്തിലിറക്കാത്തത് മലയാളി ക്രിക്കറ്റ് ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കാര്യവട്ടത്ത് വെച്ച് നടന്ന കളിയില്‍ ആരാധകര്‍ കൂകി വിളിച്ച് അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓപ്പണര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും പരുക്ക് കാരണം നഷ്ടമാവാന്‍ സാധ്യതയുള്ളതുകൊണ്ട് ഏറെ പ്രതീക്ഷയിലാണ് സഞ്ജുവിന്റെ ആരാധര്‍. 














  • HASH TAGS