സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

സ്വന്തം ലേഖകന്‍

Dec 11, 2019 Wed 05:12 AM

ജാര്‍ഖണ്ഡ് : സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍  മരിച്ചു. സിആര്‍പിഎഫ് അസി.കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ്  വെടിയേറ്റ് മരിച്ചത്.ജാര്‍ഖണ്ഡിലെ ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍  ജാര്‍ഖണ്ഡില്‍ എത്തിയത്.സാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നതെന്നാണ് വിവരം.


വെടിവെപ്പിനു പിന്നിലെ കാരണംവ്യക്തമായിട്ടില്ല. സംഭവസമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായി പറയുന്നു. വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ എത്തിക്കും.

  • HASH TAGS
  • #army
  • #crpf