കിണറ്റില്‍ വീണ മലമ്പാമ്പിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

സ്വ ലേ

Dec 11, 2019 Wed 11:08 PM

തൃശ്ശൂര്‍; സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വെറലായി കൊണ്ടിരിക്കുന്നത് കിണറ്റില്‍ വീണ മലമ്പാമ്പിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ ആണ് . തൃശ്ശൂര്‍ യുവഫോറസ്റ്റ് ഓഫീസര്‍ കിണറ്റില്‍ വീണ പാമ്പിനെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ്  പുറത്തെത്തിച്ചത്.


കൈപ്പറമ്പ്  പുത്തൂര്‍ ഗുലാബി നഗറിലെ ഒരു വീട്ടിലെ കിണറ്റിലായിരുന്നു പാമ്പ്  വീണത്. കിണറ്റില്‍ നിന്നും പാമ്പിന്റെ കഴുത്ത് പിടിച്ചപ്പോള്‍ അത് യുവാവിന്റെ ദേഹത്തേക്ക് പുളഞ്ഞ് കയറുകയായിരുന്നു.എന്നാൽ നീണ്ട നേരത്തെ സാഹസികത്തിനൊടുവിൽ പാമ്പിനെ ഇദ്ദേഹം പിടികൂടി .


പാമ്പിനെ പിടികൂടിയ വീഡിയോ ഷിജോ കെഎം എന്നയാളാണ്   സോഷ്യല്‍ മീഡിയയിൽ  പങ്കുവെച്ചത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി.

  • HASH TAGS
  • #snake