പൗരത്വ ബില്‍ രാജ്യസഭയിലും പാസായി

സ്വന്തം ലേഖകന്‍

Dec 12, 2019 Thu 04:24 AM

ന്യൂഡല്‍ഹി : പൗരത്വ ബില്‍ രാജ്യസഭയും പാസാക്കി. 125 പേര്‍ അനുകൂലിച്ചും 105 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിവസേന ഇറങ്ങിപ്പോയി. എന്നാല്‍ രാജ്യത്തെ മുസ്ലിംകളെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ (ഭേദഗതി) ബില്‍ എങ്ങനാണ് മുസ്ലിം വിരുദ്ധമാകുന്നതെന്നും മുസ്ലിംവിരുദ്ധമായതൊന്നും ഈ ബില്ലിലില്ല. ഒരു മതവിഭാഗവും ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യ ഒരിക്കലും മുസ്ലിം മുക്തമാകില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനീതി നേരിടുമെന്ന ചിന്ത തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.അതേ സമയം ബില്ലിനെതിരായ സമരം രാജ്യത്തൊട്ടാകെ അലയടിക്കുകയാണ്. ദ്വിരാഷ്ട്ര വാദത്തിന് നിയമപരിരക്ഷ നല്‍കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന ബില്ലാണിത്, സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത്, പേര് പറയാതെ ഒരു സമുദായത്തെ എതിര്‍ക്കുന്നതാണ് ബില്ലാണിതെന്നും ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്നും കപില്‍ സിബല്‍ പറഞ്ഞു.


  • HASH TAGS