തകര്‍പ്പന്‍ ലുക്കില്‍ മോഹന്‍ലാല്‍; 'ഇട്ടിമാണി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സ്വന്തം ലേഖകന്‍

May 18, 2019 Sat 06:03 PM

മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചത്രമായ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചട്ടയും മുണ്ടും അണിഞ്ഞ് മാര്‍ഗംകളി വേഷത്തിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ആരാധകരില്‍ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.


ചിത്രത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന അസ്സല്‍ തൃശൂര്‍ കാരനായിട്ടാണ് ലാലേട്ടന്‍ എത്തുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗതരായ ജിബി ജോജു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

  • HASH TAGS