ഷാരൂഖ് ഖാനെ വച്ച്‌ സിനിമ ചെയ്യാന്‍ ആഷിഖ് അബു ; നായകന്‍ ഷാരുഖ് ഖാന്‍

സ്വന്തം ലേഖകന്‍

Dec 12, 2019 Thu 10:42 PM

ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി ചിത്രം ചെയ്യാന്‍ ഒരുങ്ങി സംവിധായകന്‍ ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതായിരിക്കും ചിത്രമെന്നാണ് സൂചന.സിനിമ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തില്‍ നടന്നു.


ഷാരൂഖിനൊപ്പം ആഷിഖ് അബുവും ശ്യാം  പുഷ്ക്കരനും നില്‍ക്കുന്ന ഒരു സെല്‍ഫിയും ഫേസ്ബുക്ക് വഴി പങ്കുവച്ചിട്ടുണ്ട് . 'താങ്ക്യൂ എസ്.ആര്‍.കെ. വീ ലവ് യൂ' എന്നാണ് ആഷിഖ് അബു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.


.

  • HASH TAGS
  • #ഷാരൂഖ്