പാലാരിവട്ടം റോഡിലെ കുഴി കാരണം അപകടത്തില്‍ മരിച്ച സംഭവം അന്വേഷണത്തിന് ഉത്തരവിട്ടു

സ്വന്തം ലേഖകന്‍

Dec 13, 2019 Fri 02:33 AM

പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ സമീപം റോഡിലെ കുഴി കാരണം അപകടത്തില്‍ പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് അന്വേഷണത്തിന്  ഉത്തരവിട്ടു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്.


ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കുനമ്മാവ് സ്വദേശി യദുലാല്‍(23)ആണ് മരിച്ചത്. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറുകയായിരുന്നു.


ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.


  • HASH TAGS