ജയരാജന്റെ 'പര്‍ദ്ദ' പ്രസ്താവന തള്ളി കോടിയേരി

സ്വന്തം ലേഖകന്‍

May 18, 2019 Sat 06:30 PM

കണ്ണൂര്‍: പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. തുടര്‍ന്ന ജയരാജന് പിന്‍തുണയുമായി കണ്ണൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയും രംഗത്തെത്തി. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ലെന്നും ശ്രീമതി വ്യക്തമാക്കി. 


പ്രസ്താവന വിവാദമായതോട ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി. പര്‍ദ്ദ ധരിച്ചവര്‍ക്ക് പോളിങ് ബൂത്തില്‍ വരാന്‍ അവകാശുണ്ട്. പര്‍ദ്ദ എന്നത് വസ്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ വോട്ട് ചെയ്യാന്‍ മുഖം മറച്ച് എത്തുമ്പോള്‍ ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം നല്‍കി.


  • HASH TAGS
  • #mvjayarajan