പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു

സ്വന്തം ലേഖകന്‍

Dec 14, 2019 Sat 12:47 AM

തി​രു​വ​ന​ന്ത​പു​രം:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങിഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിയമത്തിനെതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും.


തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും ഇതില്‍ പങ്കെടുക്കും.പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കിയിരുന്നു .
  • HASH TAGS
  • #പൗ​ര​ത്വ ഭേ​ദ​ഗ​തി