കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Dec 14, 2019 Sat 05:18 AM

മുംബൈ : പൗരത്വ ബില്ലിനെതിരെ  കലാപത്തിന് ആഹ്വാനം ചെയ്ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ ലോങ് മാര്‍ച്ചിന് എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്. തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് കാണിച്ച് അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ഫോട്ടോയ്ക്ക് കുറിപ്പായി, 'പുറത്തിറങ്ങൂ നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി ഇല്ലാതാവും' എന്ന് അദ്ദേഹം നല്‍കി.പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.


  • HASH TAGS