20,000 രൂപയ്ക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിറ്റ മുത്തശ്ശി അറസ്റ്റിൽ

സ്വലേ

Dec 14, 2019 Sat 06:27 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  വിറ്റ മുത്തശ്ശി അറസ്റ്റിൽ. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസ് പ്രായമുള്ള പെൺകുട്ടികളെ 20,000 രൂപയ്ക്കാണ് മുത്തശ്ശി വിജയലക്ഷ്മി വിറ്റത്.


മാതാപിതാക്കളെ   അറിവില്ലാതെയാണ്  വിജയലക്ഷ്മി കുട്ടികളെ വിറ്റത്. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടർന്നാണ് കുട്ടികളെ വിറ്റതെന്ന് മുത്തശ്ശി മൊഴി നൽകിയിട്ടുണ്ട്.കുട്ടികളെ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണ സംഘത്തിന്റെ ഇടപെടലിലൂടെ പെൺകുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്ന് മോചിപ്പിച്ചു. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാർക്കുമെതിരെ കേസെടുത്തു.

  • HASH TAGS
  • #child