ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘ദിശ’ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കും; മന്ത്രി കെകെ ശൈലജ

സ്വലേ

Dec 14, 2019 Sat 07:27 PM

കോഴിക്കോട്:  കുട്ടികളുടെയും, സ്ത്രീകളുടെയും സുരക്ഷയ്ക്കായി ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘ദിശ’ നിയമം ആവശ്യമെങ്കില്‍ കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആന്ധ്ര മോഡല്‍ നിയമത്തെകുറിച്ച്  പഠിച്ച് വരികയാണെന്നു മന്ത്രി പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് ഈ  നിയമം. ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.


ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

  • HASH TAGS
  • #K.KSHYLAJA