മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

സ്വലേ

Dec 14, 2019 Sat 10:30 PM

ന്യൂഡല്‍ഹി; മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ മകളെ കൊലപ്പെടുത്തി ഇയാളുടെ ഭാര്യയും തൂങ്ങിമരിച്ചു.അതേസമയം ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പോലീസില്‍ പറഞ്ഞു. 


ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് ചെന്നൈ സ്വദേശിയായ ഭരത് (33) ജീവനൊടുക്കിയത്.ഭരതിന്റെ മരണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഭാര്യ ആശുപത്രിയില്‍ എത്തി ഭര്‍ത്താവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പിന്നീട് വീട്ടില്‍ എത്തി അഞ്ചുവയസ്സുള്ള മകളെയും വിളിച്ച് മുറിയ്ക്കുള്ളില്‍ കയറി കതകടച്ച ശേഷം മകളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് അന്വേഷണം സംഘം പറഞ്ഞു.

  • HASH TAGS