ഭാര്യക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിച്ച് രോഹിത്

സ്വന്തം ലേഖകന്‍

May 18, 2019 Sat 07:01 PM

മുംബൈ: തകര്‍പ്പന്‍ ഗെയ്മുമായി നാടകീയ ജയം സ്വന്തമാക്കിയായിരുന്നു രോഹിത് ശര്‍മ നായകനായ മുബൈ ഇന്ത്യന്‍സിന്റെ കിരീട ധാരണം. ഐപിഎല്‍ തിരക്കുകള്‍ കഴിഞ്ഞതോടെ ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പും ആരംഭിക്കാനിരിക്കുകയാണ്.


ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് തനിക്കു ലഭിച്ച ചെറിയ ഇടവേള മാലിദ്വീപില്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ്. ഭാര്യ ഋത്വികയോടൊപ്പമുള്ള രോഹിതിന്റെ ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


  • HASH TAGS
  • #sports
  • #ROHITH
  • #CRICKET