തമിഴ് റോക്കേര്‍സില്‍ മാമാങ്കം അടക്കമുള്ള പുത്തന്‍ ചിത്രങ്ങളുടെ വ്യാജപതിപ്പ്

സ്വലേ

Dec 15, 2019 Sun 05:33 PM

മമ്മൂട്ടി നായകനായി അഭിനയിച്ച മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ സുലഭം. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞ ദിവസം തന്നെ തമിഴ് റോക്കേഴ്‌സ് തീയ്യറ്റര്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്  ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മാമാങ്കം മാത്രമല്ല മിക്ക ഇന്ത്യന്‍ ചിത്രങ്ങളുടെയും വ്യാജ പ്രിന്റ് റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മാമാങ്കം ഇറങ്ങുന്ന ദിവസം തന്നെ ഉടന്‍ വരുന്നു എന്ന പോസ്റ്ററുകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വ്യാജ സോഫ്റ്റ് വെയറുകള്‍ സിനിമ, ഗെയിംസ് എന്നിവ ലഭിക്കുന്ന പൈറേറ്റഡ് ബേ എന്ന രാജ്യാന്തര വെബ്‌സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റേക്കേഴ്‌സ്. 


സൈറ്റില്‍ നിന്ന്  ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരളപോലീസിന്റെ സൈബര്‍ടീം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട് .


  • HASH TAGS
  • #മാമാങ്കം