ഒമാനില്‍ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സ്വലേ

Dec 15, 2019 Sun 06:49 PM

ഒമാനില്‍ മൂന്ന് ദിവസത്തേക്ക് ശക്തമായ  മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാന്‍ കടലിന്റെയും മുസന്ദത്തിന്റെയും തീരപ്രദേശങ്ങള്‍ക്ക് സമീപം കടല്‍ പരുക്കനായി മാറാനും പരമാവധി ഉയരം 2.5 മീറ്റര്‍ ഉ‍യരത്തില്‍ വരെ സമുദ്ര തിരമാലകള്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്നൽകി  .


 മുസന്തം, വടക്കന്‍ ബത്തീന ഗവര്‍ണറേറ്റുകളിലും ഒമാന്‍ തീരപ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.  ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 


 

  • HASH TAGS
  • #oman
  • #rain