‘നിര്‍ഭയാ കേസിലെ പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം' ഷൂട്ടിങ് താരം വര്‍ത്തിക സിങ്

സ്വലേ

Dec 15, 2019 Sun 07:54 PM

ന്യൂഡല്‍ഹി: ‘നിര്‍ഭയാ കേസിലെ പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രക്തത്തില്‍ കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ് രംഗത്ത്.


‘നിര്‍ഭയാ കേസ് പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം. ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും. വനിതാ എംപിമാരും നടിമാരും എന്നെ പിന്തുണയ്ക്കുമെന്ന്  ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതു സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’- വര്‍ത്തിക പറയുന്നു.


വധശിക്ഷയ്ക്കുള്ള തീയതി എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 18 ലേക്ക് മാറ്റി.


https://twitter.com/ANINewsUP/status/1206045131364634624

  • HASH TAGS
  • #nirbaya