രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍

സ്വലേ

Dec 16, 2019 Mon 05:15 AM

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്ത്.  രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ സാധ്യത . വിഷയം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. മരിക്കാന്‍ തയാറാണ്. എന്നാല്‍ മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

  • HASH TAGS
  • #rahulgandi