പോലീസിന്റെ അതിക്രമം ; പ്രതിഷേധം ആളികത്തി ജാമിയ കാമ്പസ്

സ്വലേ

Dec 16, 2019 Mon 07:41 AM

ഡല്‍ഹി : പൗരത്വ ദേദഗതി നിയമത്തില്‍ പ്രതിഷേധിച്ച ജാമിയ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. കാമ്പസിനകത്തും ചുറ്റുപാടും സംഘര്‍ഷാവസ്ഥയാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.


പലരും പലഭാഗത്തായി ഒറ്റപെട്ടു പോയ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഏതുനേരവും ബ്ലോക്ക്‌ ചെയ്യപ്പൊടാമെന്നും തീര്‍ത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും, പോലീസിന്റെ അതിക്രമത്തില്‍ പരുക്കേറ്റ പല വിദ്യാര്‍ത്ഥികളെയും ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.


ക്യാമ്പസിന്റെ ലൈബ്രറിയില്‍ പോലീസ് കടന്നിട്ടുണ്ടെന്നും  വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കടക്കം പരിക്കുണ്ടെന്നും ചിതറി ഓടിയപ്പോള്‍ ക്യാമ്പസ്സിന്റെ പല ഭാഗത്തായി ഒറ്റപെട്ടു പോയ കുട്ടികളുണ്ടെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. പൗരത്വ ദേദഗതി നിയമത്തില്‍ പ്രതിഷേധം ആളികത്തുകയാണ് ഡല്‍ഹിയില്‍.

  • HASH TAGS
  • #DELHI