ഇന്ദിരയെ കേശവനാക്കി 'ആനമാറാട്ടം'

സ്വന്തം ലേഖകന്‍

May 18, 2019 Sat 07:32 PM

ജയറാമിന്റെ 'പട്ടാഭിഷേകം' എന്ന സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച് പൂരത്തിനെഴുന്നള്ളിച്ച് വെട്ടിലായിരിക്കുകയാണ് പൂരക്കമ്മിറ്റി. ചെര്‍പ്പുളശ്ശേരി തൂതപ്പൂരത്തിനാണ് കൊമ്പനെ തികയാതെ വന്നപ്പോള്‍ ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൊല്ലങ്കോട് കേശവനാക്കിയത്. ആനയുടെ എഴുന്നള്ളിപ്പില്‍ പന്തികേട് തോന്നിയതോടെ പൂരപ്രേമികള്‍ ആനയുടെ ആള്‍മാറാട്ടം വെളിച്ചത്ത് കൊണ്ടുവരികയായിരുന്നു.


പിടിയാനകളെ എഴുന്നള്ളിക്കാത്ത തൂതപ്പൂരത്തിന്  ക്ഷേത്ര ഭാരവാഹികളോടെ അറിവോടെയാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്ന രൂക്ഷ വിമര്‍ശനവുമായാണ് പൂര പ്രേമികള്‍ രംഗത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

  • HASH TAGS
  • #THOOTHAPPOORAM