രാഹുലിന്റെ 'റേപ് ഇൻ ഇന്ത്യ’ പരാമർശത്തിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വലേ

Dec 16, 2019 Mon 06:24 PM

രാഹുൽ ഗാന്ധിയുടെ ‘റേപ് ഇൻ ഇന്ത്യ’ പരാമർശത്തിൽ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നൽകിയ പരാതിയിൽ  ഝാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് വിശദീകരണം തേടിയത് .


 സ്ത്രീ പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ഝാർഖണ്ഡിലെ റാലിയിൽ രാഹുൽ ഗാന്ധി റേപ്പ് ഇൻ ഇന്ത്യ പരാമർശം നടത്തിയത്. ‘മേക്ക് ഇൻ ഇന്ത്യ’ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും’റേപ്പ് ഇൻ ഇന്ത്യ’യാണ് കാണുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ  വിമർശനം. ഇതിനെതിരെ സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

  • HASH TAGS
  • #rahulgandi