പൊലീസ് സേനയിലെ എല്ലാ പരീക്ഷകൾക്കും ഇനി മുതൽ നിരീക്ഷണ ക്യാമറകൾ

സ്വലേ

Dec 17, 2019 Tue 08:30 PM

പൊലീസ് സേനയിലെ എല്ലാ പരീക്ഷകൾക്കും ഇനി മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനമായി. പിഎസ്‌സി പരീക്ഷയിൽ കോപ്പിയടി കണ്ടെത്തിയതോടെയാണ് പരീക്ഷ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.


ജനറൽ ഹെഡ്‌കോൺസ്റ്റബിൾ പരീക്ഷ, ഹവീൽദാർ സ്ഥാനക്കയറ്റ പരീക്ഷ, നിർബന്ധിത പരീക്ഷകൾ തുടങ്ങി പൊലീസ് സേനയ്ക്കുള്ളിള്ളിലെ പരീക്ഷകൾക്ക് നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാനാണ് തീരുമാനം.  പൊലീസ് പരീക്ഷാ നടത്തിപ്പിലും ക്രമക്കേടുകളുണ്ടെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു.

  • HASH TAGS
  • #exam
  • #police