ഡിജിപി ഇപ്പോള്‍ വിദേശത്തേക്ക് പോവേണ്ട; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍

May 18, 2019 Sat 08:09 PM

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇപ്പോള്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കുന്നതുമായ് ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ യാത്രയ്ക്കായിരുന്നു ഡിജിപി അനുമതി ചോദിച്ചിരുന്നത്.


7 ബൂത്തുകളില്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന റീപോളിങ്ങും, മെയ് 23-ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമാണ് കമ്മീഷന്‍ അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഡിജിപിയുടെ സാന്നിദ്ധ്യം അത്യാവശ്യമാണെന്നും കമ്മീഷന്‍ വിശദീകരണത്തില്‍ പറയുന്നു.

  • HASH TAGS
  • #DGP
  • #ELECTIONCOMMISION