സി എ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

സ്വലേ

Dec 17, 2019 Tue 10:49 PM

കോഴിക്കോട് കടപ്പുറത്ത്  സി എ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ജാമിയ മിലിയ സർവ്വകലാശാലയിലെ പോലീസ് അതിക്രമത്തിനും എതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എഴുപതിൽപരം വരുന്ന സിഎ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടിയിൽ പങ്കുചേർന്നു.


ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിശബ്ദരായിരിക്കാൻ നമുക്കവകാശമില്ല എന്ന് പ്രഖ്യാപിച്ച പ്രതിഷേധ കൂട്ടായ്മ രാജ്യത്തെ പ്രഫഷണൽ വിദ്യാർത്ഥികളുൾപ്പടെയുള്ള മുഴുവൻ വിദ്യാർത്ഥികളോടും രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളിലൊപ്പം ചേരാൻ ആഹ്വാനം ചെയ്തു. പ്രതീകാത്മകമായി പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികൾ കത്തിച്ചു. 'ചാർട്ടേർഡ് കോഴിക്കോട്' എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തിൽ നിരവധി വിദ്യാർത്ഥികൾ സംസാരിച്ചു.

  • HASH TAGS