ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിയ്ക്ക് ലക്ഷങ്ങളുടെ നഷ്ട്ടം

സ്വലേ

Dec 18, 2019 Wed 05:55 AM

ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിയ്ക്ക്   ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 


പല ജില്ലകളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 18 ബസുകൾക്ക്  തകരാർ സംഭവിച്ചു. 820 ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഓട്ടം നിർത്തിവെച്ചു.

  • HASH TAGS