നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

സ്വലേ

Dec 18, 2019 Wed 04:28 PM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട.  വിമാനത്താവളത്തിൽ വെച്ച് രണ്ട് സംഘങ്ങളിൽ നിന്ന്  ഏഴര കിലോയിൽ അധികം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.


സ്വർണം കടത്താൻ ശ്രമിച്ച കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവർ ഡംബലുകൾക്കിടയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്. തൊട്ടുപിന്നാലെ ചെന്നൈയിൽ നിന്നെത്തിയ സോനം ലക്ഷ്മി എന്ന യുവതിയിൽ നിന്നാണു രണ്ടു കിലോയോളം സ്വർണ്ണം പിടികൂടിയത്.

  • HASH TAGS