നിര്‍ഭയ കേസ് : പ്രതികൾക്ക് വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം : നിര്‍ഭയയുടെ അമ്മ

സ്വലേ

Dec 19, 2019 Thu 12:18 AM

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികൾക്ക്  വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍   സന്തോഷമുണ്ടെന്നു  നിര്‍ഭയയുടെ അമ്മആശാദേവി.സുപ്രീംകോടതിയുടേത് ശരിയായ തീരുമാനമാണെന്ന് ആശാദേവി പറഞ്ഞു. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ്കുമാര്‍ സിങ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.


2012 ഡിസംബര്‍ 16-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്.നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുകയാണ്.

  • HASH TAGS
  • #nirbaya